തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്.

ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ബസിന്റെയും ലോറിയുടെയും മുൻവശം തകർന്നിട്ടുണ്ട്.

പത്തനംതിട്ട മൂഴിയാറിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.

