കാസർകോട്: കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് ഇടിച്ചുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണെന്നാണ് വിവരം.

അപകടത്തിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കർണാടക ബസാണ് അപകടത്തിൽപ്പെട്ടത്.
കേരള – കർണാടക അതിർത്തിയായ തലപ്പാടിയിലാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

മംഗലാപുരത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്നു ബസ്. ഇതിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

