ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച രണ്ട് പവനോളം തൂക്കമുള്ള സ്വര്‍ണ മോതിരങ്ങള്‍ ഉടമയ്ക്ക് തിരികെ നല്കി ഹരിതകര്‍മസേനാംഗങ്ങള്‍ മാതൃകയായി.

ചിങ്ങോലി പോക്കാട്ട് കമലമ്മയുടെ വീട്ടില്‍നിന്ന് പ്ലാസ്റ്റിക് എടുക്കുന്നതിനിടെയാണ് ഒമ്പതാം വാര്‍ഡിലെ ഹരിതകര്‍മസേനാംഗങ്ങളായ ബിന്ദു, ബീന എന്നിവര്‍ക്ക് സ്വര്‍ണ മോതിരങ്ങള്‍ ലഭിച്ചത്.
വിവരം വിഇഒ അജിത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരന്, അംഗങ്ങളായ സരിതാ ജയപ്രകാശ്, മീനാകുമാരി, എച്ച് സി ഹരിപ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ബിന്ദുവും ബീനയും ചേര്‍ന്ന് മോതിരങ്ങള്‍ കമലമ്മയ്ക്ക് കൈമാറി.

