ആലപ്പുഴ: പുന്നമടയിൽ ഇത്തവണ കപ്പുയർത്തുന്നതാര്? 21 ചുണ്ടൻ വള്ളങ്ങളാണു നെഹ്റു ട്രോഫിക്കായി മാറ്റുരയ്ക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അവസാനിക്കുന്നതോടെ ഫൈനൽ ലൈൻഅപ്പാകും.

ഹീറ്റ്സിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലിൽ ഏറ്റുമുട്ടുക. ഇപ്രകാരം ഹീറ്റ്സിൽ നാലാമതെത്തുന്ന വള്ളം ഒന്നാം ട്രാക്കിലും രണ്ടാമതെത്തുന്ന വള്ളം രണ്ടാം ട്രാക്കിലും ഒന്നാമതെത്തുന്ന വള്ളം മൂന്നാം ട്രാക്കിലും മൂന്നാമതെത്തുന്ന വള്ളം നാലാം ട്രാക്കിലും ഫൈനലിൽ മത്സരിക്കും.
ഒന്നിലേറെ വള്ളങ്ങൾ ഒരേസമയത്തു ഫിനിഷ് ചെയ്താൽ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു നിശ്ചിത കാലയളവ് ട്രോഫി കൈവശം വയ്ക്കാൻ അനുവദിക്കും.
ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു
∙ ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് –1
ട്രാക്ക് 1- ആനാരി ചുണ്ടൻ (കൈനകരി ടൗൺ ബോട്ട് ക്ലബ്)
ട്രാക്ക് 2- വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്)
ട്രാക്ക് 3- ശ്രീവിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)
ട്രാക്ക് 4- കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്)
വിജയി: കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്)

ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് – 2
ട്രാക്ക് 1- കരുവാറ്റ (ബിബിഎം ബോട്ട് ക്ലബ്)
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്)
ട്രാക്ക് 3- നടുവിലെ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
ട്രാക്ക് 4- പായിപ്പാടൻ 2 (പായിപ്പാട് ബോട്ട് ക്ലബ്)

