മുംബൈ: ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഇടിവ്. പ്രഖ്യാപനത്തിനിടെ വിപണി നേട്ടം കണ്ടെങ്കിലും ബജറ്റ് അവസാനിച്ചതോടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. സെന്‍സെക്സ് 62.53 പോയിന്റ് നേട്ടത്തില്‍ 82,388.97 ലും നിഫ്റ്റി 4.30 പോയിന്റ് നേട്ടത്തില്‍ 25,333.75 ലുമാണ് വ്യാപാരം തുടങ്ങിയത്.

ഉച്ചയ്ക്ക് 12:34ഓടെ 1649.86 പോയിൻ്റ് ഇടിഞ്ഞ് 80,619.92 ലും എൻഎസ്ഇ നിഫ്റ്റി 50 481.90 പോയിൻ്റ് ഇടിഞ്ഞ് 24,838.75 ലും വ്യാപാരം നടത്തി.
2026 ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നിരവധി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോഴും ദലാൽ സ്ട്രീറ്റിലെ പ്രധാന സൂചികകൾ കുത്തനെ ഇടിഞ്ഞിരുന്നു. ഉച്ചയ്ക്ക് 12:24 ന് സെൻസെക്സ് ഏകദേശം 800 പോയിൻ്റ് താഴ്ന്ന് വ്യാപാരം തുടരുകയായിരുന്നു. നിഫ്റ്റി 50 25,000 ന് മുകളിലായിരുന്നു.

സെന്‍സെക്സ് 62.53 പോയിന്റ് നേട്ടത്തില്‍ 82,388.97 ലും നിഫ്റ്റി 4.30 പോയിന്റ് നേട്ടത്തില്‍ 25,333.75 ലുമാണ് വ്യാപാരം തുടങ്ങിയത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ സംബന്ധിച്ച് ബജറ്റ് തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ മങ്ങിയതോടെ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ക്ക് വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്വർണ വില കുത്തനെ കുറഞ്ഞു. ബജറ്റ് ദിവസം സ്വര്‍ണത്തിന് വലിയ ചാഞ്ചാട്ടമാണുണ്ടായിരിക്കുന്നത്.

