കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.

ഒരു ഗ്രാം സ്വര്‍ണത്തിന് 9,150 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 73,200 രൂപയായി കുറഞ്ഞിട്ടുണ്ട്.
ഇന്നലെ ഒരു പവന് 73,360 രൂപയായിരുന്നു വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.

ഈ മാസം 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് ജൂലൈ 23 ന് ഈ മാസത്തെ റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. അടുത്തമാസം വിവാഹ സീസണ് ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

