
രാജ്യാന്തര വിപണിയിലെ (gold) കുതിപ്പിന്റെ ആവേശത്തിൽ കേരളത്തിലും (Kerala gold price) സ്വർണവിലയുടെ (gold rate) കുതിച്ചുകയറ്റം.

ഒരുമാസത്തെ ഇടവേളയ്ക്കുശേഷം പവൻവില വീണ്ടും 73,000 രൂപ ഭേദിച്ചു. ഗ്രാമിന് 40 രൂപ ഉയർന്ന് 9,130 രൂപയും പവന് 320 രൂപ വർധിച്ച് 73,040 രൂപയുമാണ് ഇന്നു വില.
കഴിഞ്ഞ ഏപ്രിൽ 22ലെ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്. ജൂണിൽ ഇതുവരെ പവന് 1,680 രൂപയും ഗ്രാമിന് 210 രൂപയും കൂടിയിട്ടുണ്ട്.