സ്വാഭാവിക റബർ വില തുടർച്ചയായി ഇടിയുന്നു. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് വില 4 രൂപ കൂടിക്കുറഞ്ഞ് 213 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. വ്യാപാരികൾ ചരക്കെടുക്കുന്നതാകട്ടെ ഇതിലും താഴ്ന്ന വിലയ്ക്കാണ്. വിദേശ വിപണികളിലും വിലയിടിയുകയാണ്. കഴിഞ്ഞയാഴ്ചകളിൽ 240 രൂപയ്ക്ക് മുകളിലായിരുന്ന ബാങ്കോക്ക് വില 237 രൂപയിലേക്ക് താഴ്ന്നു.

കുരുമുളക്, വെളിച്ചെണ്ണ, കാപ്പി, ഇഞ്ചി വിലകളും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

