മുംബൈ∙ ലാബിൽ വികസിപ്പിച്ചെടുത്ത വജ്രാഭരണങ്ങളുടെ (എൽജിഡി) ബ്രാൻഡ് അവതരിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. ട്രെന്റ് വെസ്റ്റ്സൈഡ് സ്റ്റോറിലാണ് പുതിയ ലാബ്ഗ്രോൺ ഡയമണ്ട് ആഭരണങ്ങൾ ലഭ്യമാകുക. പ്രകൃതിദത്ത വജ്രത്തെക്കാൾ വില കുറവാണെന്നതാണ് ലാബിൽ വികസിപ്പിച്ചെടുക്കുന്ന വജ്രത്തിന്റെ പ്രത്യേകത.

രൂപത്തിൽ പ്രകൃതിദത്ത വജ്രം പോലെ തോന്നുകയും ചെയ്യും. മുൻ കേന്ദ്ര ബജറ്റുകളിൽ എൽജിഡി പ്രോത്സാഹിപ്പിക്കാനുള്ള ഒട്ടേറെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എൽജിഡി ബ്രാൻഡ് അവതരിപ്പിച്ചതോടെ ട്രെന്റ് ഓഹരികൾ ഇന്നലെ 8 ശതമാനത്തോളം കുതിപ്പു നടത്തി.

