കോട്ടയം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ എല്ലാ ഷോറൂമുകളിലും റെഡ്മി നോട്ട് 15 സീരീസ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. സ്മാർട്ട്ഫോൺ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളുമായി എത്തിയ ഈ പുതിയ സീരീസിന്റെ സംസ്ഥാനതല ലോഞ്ചിംഗ് വിവിധ ഷോറൂമുകളിൽ പ്രൗഢഗംഭീരമായി നടന്നു. കോട്ടയം ഓക്സിജൻ ഷോറൂമിൽ നടന്ന ചടങ്ങിൽ പ്രശസ്ത ബിഗ് ബോസ് താരം ആർ.ജെ ബിൻസി പുതിയ സ്മാർട്ട്ഫോൺ അനാവരണം ചെയ്യുകയും ആദ്യ വിൽപന നിർവ്വഹിക്കുകയും ചെയ്തു. ടെക് ഇൻഫ്ലുവൻസർമാരുടെയും പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങുകൾ ഡിജിറ്റൽ വിപണിയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സാങ്കേതിക മികവിലും രൂപകൽപ്പനയിലും വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളുമായാണ് റെഡ്മി നോട്ട് 15 സീരീസ് വിപണിയിൽ എത്തിയിരിക്കുന്നത്. അതിവേഗ പ്രകടനം കാഴ്ചവെക്കുന്ന അത്യാധുനിക പ്രൊസസറുകൾക്കൊപ്പം ഷവോമിയുടെ ഏറ്റവും പുതിയ ഹൈപ്പർ ഒഎസ് 2 ഈ ഫോണുകൾക്ക് കരുത്തേകുന്നു.
പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോഗ്രഫി ഉറപ്പാക്കുന്നതിനായി ഉയർന്ന റെസല്യൂഷൻ ക്യാമറ സംവിധാനവും, ദൃശ്യമികവേകുന്ന ഹൈക്വാളിറ്റി അമോലെഡ് ഡിസ്പ്ലേയുമാണ് ഈ സീരീസിന്റെ പ്രധാന ആകർഷണങ്ങൾ. ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത സ്മാർട്ട്ഫോൺ അനുഭവം പ്രദാനം ചെയ്യുന്നതിനായി കരുത്തുറ്റ ബാറ്ററിയും അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയും ഈ മോഡലുകളിൽ റെഡ്മി കൃത്യമായി സമന്വയിപ്പിച്ചിട്ടുണ്ട്.

ഡിജിറ്റൽ റീട്ടെയിൽ രംഗത്തെ വിശ്വസ്ത നാമമായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, അത്യാധുനിക സാങ്കേതികവിദ്യയും മികച്ച ഉപഭോക്തൃ സേവനവും ഒരുപോലെ ഉറപ്പാക്കുന്നു. പുതിയ ഫോണുകൾ നേരിട്ട് എക്സ്പീരിയൻസ് ചെയ്യാനുള്ള സൗകര്യം കേരളത്തിലെ എല്ലാ ഓക്സിജൻ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഉപഭോക്താക്കൾക്കായി ആകർഷകമായ ഇഎംഐ സ്കീമുകളും ഓക്സിജൻ നൽകുന്നുണ്ട്. സുതാര്യമായ സേവനത്തിലൂടെയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളിലൂടെയും കേരളത്തിലെ സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ മുൻനിര സ്ഥാനം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയാണ്.

