
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കൊടുങ്ങല്ലൂർ സ്വദേശി അൻസാർ അബ്ബാസ് .
ഈ കഴിഞ്ഞ ഓഗസ്റ്റ് 25ന് അങ്കമാലിയിൽ വച്ച് നടന്ന ചലഞ്ച് ഇൻ മെന്റലിസത്തിൽ
ടെലിക്കനൈസിസ് ത്രൂ മാജിക് എന്ന വിഭാഗത്തിൽ ആർട്ട് ഓഫ് മെന്റലിസത്തിന്റെ ഭാഗമായാണ് അൻസാർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ ഇരുപതാം തീയതി കോഴിക്കോട് കാപ്പാട് നടന്ന വേൾഡ് റെക്കോർഡ് വിതരണ ചടങ്ങിൽ പ്രമുഖ മെൻറലിസ്റ്റ് നിബിൻ നിരാവത്തിൽ നിന്നും അൻസാർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ഏറ്റുവാങ്ങി. നൂറിലധികം മെന്റലിസ്റ്റുകളാണ് പരിപാടിയിൽ പങ്കെടുത്തത്. കൊച്ചിയിൽ ഈസി ട്രാൻസ് എന്ന കമ്പനിയിൽ കണ്ടെയ്നർ ഡ്രൈവറായി ജോലി ചെയ്യുന്ന അൻസാർ, മെന്റലിസ്റ്റും, ഹിപ്നോട്ടിസ്റ്റും, കൗൺസിലറും കൂടിയാണ് .
