കോട്ടയം : രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് 72 മണിക്കൂർ റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു. ജനുവരി 24, 25, 26 തീയതികളിൽ നടക്കുന്ന ഈ മെഗാ സെയിലിലൂടെ ഏറ്റവും പുതിയ ഡിജിറ്റൽ ഗാഡ്ജറ്റുകളും ഹോം അപ്ലയൻസസുകളും അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുങ്ങും. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, എൽ.ഇ.ഡി ടിവികൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഓഫറുകളും ആകർഷകമായ സമ്മാനങ്ങളുമാണ് ഈ മൂന്ന് ദിവസങ്ങളിൽ ഓക്സിജൻ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ മോഡലുകളായ വിവോ X300, റിയൽമി 16 പ്രോ, റെഡ്മി നോട്ട് 15, ഓപ്പോ റെനോ 15 സീരീസ് മുതൽ ഐഫോൺ 17 സീരീസ് വരെയുള്ള സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക റിപ്പബ്ലിക് ഓഫറുകൾ ലഭ്യമാണ്. സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി 24 മാസത്തെ പലിശരഹിത വായ്പാ സൗകര്യവും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ്പ് വിപണിയിലും വൻ മാറ്റങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ആപ്പിൾ, ലെനോവോ, എച്ച്പി, അസൂസ്, ഏസർ, ഡെൽ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡഡ് ലാപ്ടോപ്പുകളുടെ വിപുലമായ ശേഖരം ഓക്സിജൻ ഒരുക്കിയിരിക്കുന്നു. ലാപ്ടോപ്പ് പർച്ചേസുകൾക്കൊപ്പവും 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ് സമ്മാനമായി ലഭിക്കും. കൂടാതെ, പ്രതിദിനം വെറും 118 രൂപ മുതലുള്ള ഇ.എം.ഐ സൗകര്യവും, തിരഞ്ഞെടുത്ത ബ്രാൻഡുകൾക്ക് രണ്ട് വർഷത്തെ അധിക വാറന്റിയും സൗജന്യ ആക്സിഡന്റൽ ഡാമേജ് പ്രൊട്ടക്ഷൻ കവറേജും ലഭ്യമാണ്.
വീട്ടുപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഹോം അപ്ലയൻസസ് വിഭാഗത്തിലും വിപുലമായ ഓഫറുകളുണ്ട്. എൽ.ഇ.ഡി ടിവി പർച്ചേസുകൾക്കൊപ്പം ഒരു ഇ.എം.ഐ ക്യാഷ്ബാക്ക് ആയി ലഭിക്കും. കൂടാതെ സ്ക്രാച്ച് ആൻഡ് വിൻ ഓഫറിലൂടെ 9,990 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും നേടാം. എയർ കണ്ടീഷണറുകൾക്ക് 6,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും സൗജന്യ ഇൻസ്റ്റലേഷനും നൽകുന്നു. വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, കിച്ചൺ അപ്ലയൻസസ് എന്നിവയ്ക്ക് ഏറ്റവും കുറഞ്ഞ വിലയും കോംബോ ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

ഗാഡ്ജറ്റുകൾക്കും മൊബൈൽ ആക്സസറീസുകൾക്കും പുറമെ പ്രിന്ററുകൾക്കും വലിയ വിലക്കുറവ് ഈ സെയിലിലുണ്ടാകും. ബോട്ട് എയർഡോപ്സുകളും ബോട്ട് നെക്ക് ബാൻഡും വെറും 699 രൂപയ്ക്കും, ബോട്ട് പാർട്ടി പാൽ 450 സ്പീക്കറുകൾ 12,999 രൂപയ്ക്കും സ്വന്തമാക്കാം. ബെൽകിൻ അഡാപ്റ്ററുകൾ വെറും 1,490 രൂപയ്ക്കാണ് ലഭ്യമാകുന്നത്. കൂടാതെ, 13,490 രൂപ മുതൽ ബ്രാൻഡഡ് പ്രിന്ററുകൾ ഈ മൂന്ന് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്.

ഇൻവെർട്ടറുകൾക്കും ബാറ്ററികൾക്കും ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വി-ഗാർഡ് സ്മാർട്ട് ഇൻവെർട്ടറുകൾക്കൊപ്പം സൗജന്യ ഇൻസ്റ്റലേഷനും, ഏതൊരു ഇൻവെർട്ടർ-ബാറ്ററി കോംബോ പർച്ചേസിനുമൊപ്പം സൗജന്യ ഇൻവെർട്ടർ ട്രോളിയും ലഭിക്കും. കൂടാതെ 3,000 രൂപ വരെ ഉറപ്പായ എക്സ്ചേഞ്ച് ബോണസും ഓക്സിജൻ വാഗ്ദാനം ചെയ്യുന്നു. ആകർഷകമായ കോംബോ ഓഫറുകൾ, മികച്ച എക്സ്ചേഞ്ച് മൂല്യം, ലളിതമായ ഇ.എം.ഐ സ്കീമുകൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഡിജിറ്റൽ ഷോപ്പിംഗ് അനുഭവം കൂടുതൽ ലാഭകരമാക്കുകയാണ് ഈ 72 മണിക്കൂർ സെയിലിലൂടെ ഓക്സിജൻ ലക്ഷ്യമിടുന്നത്. ജനുവരി 24 മുതൽ 26 വരെ കേരളത്തിലുടനീളമുള്ള ഓക്സിജൻ ഡിജിറ്റൽ ഷോറൂമുകളിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
