
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ‘5 രൂപയുടെ’ കുറവ്. ഇറാനെ ഇസ്രയേലിനൊപ്പം കൂടി യുഎസും ആക്രമിച്ച പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില കുതിച്ചു കയറേണ്ടതായിരുന്നെങ്കിലും നിലവിൽ നേരിയ ഇടിവിൽ തുടരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്.

സംസ്ഥാനത്ത് ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 9,230 രൂപയും പവന് 40 രൂപ താഴ്ന്ന് 73,840 രൂപയുമായി.