
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്ക്കുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു.

ഒരു പവന് സ്വര്‍ണത്തിന്റെ വില 73,240 രൂപയായി. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുന്നത് സ്വർണവില താഴേക്കിറങ്ങാൻ വഴിയൊരുക്കും. പൊതുവേ യുദ്ധസമാന സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്നോണം സ്വീകാര്യത നേടി സ്വർണവില മുന്നേറാറുണ്ട്.
ഇക്കുറി പക്ഷേ, ആ ട്രെൻഡ് ദൃശ്യമായിരുന്നില്ല. ഇപ്പോൾ സംഘർഷത്തിന് അയവുവരുന്നത് ഓഹരി, കടപ്പത്ര വിപണികൾക്ക് ഉണർവാകും. സ്വർണം താഴേക്കുമിറങ്ങും.
