
കോട്ടയം: വിലയിൽ ഇന്ന് പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ കുറഞ്ഞ തുകകൾ വീതം സ്വർണവിലയിൽ നിന്നും കുറഞ്ഞുകൊണ്ടേ ഇരിക്കുന്നത് വലിയ ആശ്വാസമാണ് ആഭരണ പ്രേമികൾക്ക് നൽകുന്നത്. ഇന്ന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണവില ₹8,185 ലേക്ക് എത്തി. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് വാങ്ങാനുള്ള അവസരം ആണെങ്കിലും നിലവിൽ അവരെല്ലാം നഷ്ടത്തിലാണ് ഉള്ളത്.

ഇന്നത്തെ സ്വർണ്ണവില നോക്കിയാൽ, ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ് ₹8,185 ലേക്കും ഒരു പവൻ സ്വർണത്തിന് അതായത് 8ഗ്രാം സ്വർണത്തിന് ₹65,480 രൂപയിലേക്കും താഴ്ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഇത് ₹65,720 രൂപയായിരുന്നു 240 രൂപ കുറഞ്ഞതോടെയാണ് വില താഴ്ന്നത്. ഇനി 10 ഗ്രാം സ്വർണത്തിന് ആകട്ടെ ₹81,850 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ ഇത് ₹82,150 രൂപയായിരുന്നു അതായത് 300 രൂപയുടെ കൂടുതൽ ഇന്നലെ ഉണ്ടായിരുന്നു. 100 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില ₹8,18,500 രൂപയാണ്. അതായത് ₹3000 രൂപയുടെ കുറവ് ഇന്നലത്തെ സ്വർണ വിലയിൽ നിന്നും ഉണ്ടായിട്ടുണ്ട്. മേൽ പറഞ്ഞതെല്ലാം 22k സ്വർണ്ണത്തിന്റെ വിലയാണ്.
സ്വർണ്ണവില തുടർച്ചയായി കുറയുന്നതിൽ, രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലെ മാറ്റം, ട്രംപിന്റെ ട്രേഡ് വാർ എന്നിവയാണ് സ്വാധീനം ചെലുത്തുന്നത്. ലോകമെമ്പാടുമുള്ള സ്വർണ്ണവും വെള്ളിയും സംബന്ധിച്ച ആകെ ആവശ്യവും വില മാറ്റങ്ങളിൽ നിർണായകമായ പങ്ക് വഹിക്കുന്നു. എന്തായാലും നിലവിൽ സ്വര്ണത്തോളം മികച്ച ഒരു സമ്പാദ്യം ഇന്ത്യയിൽ ഇല്ല എന്നത് കൊണ്ട് തന്നെ വാങ്ങാൻ കഴിയുന്നവർ തീർച്ചയായും ഈ വിലക്കുറവ് മുതലാക്കുക.
