
രാജ്യാന്തര സ്വർണ വിലയിൽ (gold rate) കുറവുണ്ടായിട്ടും തുടർച്ചയായ മൂന്നാംനാളിലും മാറ്റമില്ലാതെ കേരളത്തിലെ സ്വർണവില .

കഴിഞ്ഞ 3 ദിവസമായി ഗ്രാമിന് 9,005 രൂപയും പവന് 72,040 രൂപയുമാണ് വില. രാജ്യാന്തരവില ഔൺസിന് 16 ഡോളർ ഇടിഞ്ഞ് 3,318 ഡോളറിലാണുള്ളത്.
അതേസമയം, ഡോളറിനെതിരെ ഇന്ത്യൻ രൂപയുള്ളത് 7 പൈസ താഴ്ന്ന് 85.40ൽ. രൂപയുടെ വീഴ്ചയാകാം രാജ്യാന്തര സ്വർണവില താഴ്ന്നിട്ടും കേരളത്തിൽ വില മാറ്റമില്ലാതെ തുടരാൻ കാരണമെന്നാണ് വിലയിരുത്തൽ.
രൂപയുടെ മൂല്യം താഴുകയും ഡോളർ കരുത്താർജ്ജിക്കുകയും ചെയ്യുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതി ചെലവും ഉയരും. ഇത് ആഭ്യന്തര വില നിർണയത്തിൽ പ്രതിഫലിക്കും. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം, വെള്ളി വിലകളും ഇന്നു മാറിയിട്ടില്ല. 18 കാരറ്റ് സ്വർണത്തിന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം വില ഗ്രാമിന് 7,460 രൂപയാണ്. വെള്ളി വില ഗ്രാമിന് 110 രൂപ.
