കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേറ്റീവ് സ്ട്രാറ്റജിക് കൗൺസിൽ(കെ ഡിസ്ക്) പ്രോഗ്രാം എക്സീക്യൂട്ടീവ് തലത്തിലുള്ള ഒഴിവുകൾ നികത്തുന്നതിന് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ( സി എം ഡി) വഴി അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്, പ്രോഗ്രാം എക്സിക്യൂട്ടീവ് എന്നീ തസ്തികകളുമായി ബന്ധപ്പെട്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കെ – ഡിസ്കിന്റെ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലാണ് ഒഴിവുകളുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ സി എം ഡി മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സി എം ഡിയുടെ പേറോളിൽ കരാറിടിസ്ഥാനത്തിലായിരിക്കും നിയമനം. ഫെബ്രുവരി 18 വരെ അപേക്ഷ സമർപ്പിക്കാം.
1.സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് – സെന്റർ ഫോർ എക്സലൻസ് – ഹെഡ്
യോഗ്യത- ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിടെക്കോ തത്തുല്യമാ എൻജിനീയറിങ് ബിരുദമോ
പ്രായപരിധി – 35 വയസ്സ്
ശമ്പളം- 40,000 രൂപ മുതൽ – 50,000 രൂപവരെ സമാഹൃതം

2.പ്രോഗ്രാം എക്സിക്യൂട്ടീവ് – ഇന്നൊവേഷൻ അനലിസ്റ്റ്
യോഗ്യത- ഡിസൈൻ, എൻജിനീയറിങ്, സോഷ്യൽ സയൻസ് തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം
പ്രായപരിധി – 35 വയസ്സ്
ശമ്പളം – 30,000 രൂപമുതൽ 35,000 രൂപവരെ പ്രതിമാസം സമാഹൃതം

3.പ്രോഗ്രാം എക്സിക്യൂട്ടീവ് റിലേഷൻഷിപ്പ് ഗ്രോത്ത് മാനേജർ
യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി 35 വയസ്സ്
ശമ്പളം- 30,000 രൂപമുതൽ 35,000 രൂപ വരെ പ്രതിമാസം സമാഹൃതം
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 18 വൈകുന്നേരം അഞ്ച് മണിവരെ
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വിലാസം: kdiscrecruitment2026@gmail.com
നിയമന കാലാവധിയും രീതിയും :ആറ് മാസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
ഒഴിവുകളുടെ എണ്ണം; നിലവിൽ ഓരോ തസ്തികയിലും ഓരോ ഒഴിവുകൾ വീതം
