കുടുംബശ്രീയുടെ തിരുവനന്തപുരത്തുള്ള കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ പൗൾട്രി പ്രോസസ്സിങ് പ്ലാന്റിൽ ജൂനിയർ അക്കൗണ്ടന്റ് കം സ്റ്റോർ കീപ്പർ, പ്ലാന്റ് മാനേജർ തസ്തികകളിലാണ് ഒഴിവുകൾ. ഈ ഒഴിവുകൾ നികത്തുന്നതിന് കെ ബി എഫ് പി സി എൽ (KBFPCL) ചീഫ് എക്സിക്യൂട്ടീവ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

യോഗ്യതയും താൽപ്പര്യവമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ നൽകണം. ഹാർഡ് കോപ്പി ആയി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ബയോഡേറ്റ, പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
ജൂനിയർ അക്കൗണ്ടന്റ് കം സ്റ്റോർ കീപ്പർ
യോഗ്യത:ബികോം
ടാലിയിൽ സർട്ടിഫിക്കേഷൻ
അക്കൗണ്ടിങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം. സ്റ്റോർ മാനേജ്മെന്റിൽ പരിചയം അഭികാമ്യം.
ശമ്പളം: പ്രതിമാസം 20,000 രൂപ സമാഹൃതം
പ്രായപരിധി: 35 വയസ്സിന് താഴെ (01.02.2026 അടിസ്ഥാനമാക്കി)

പ്ലാന്റ് മാനേജർ
യോഗ്യത:ലൈവ് സ്റ്റോക്ക് പ്രോഡക്ട്സ് ടെക്നോളജിയിൽ വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദവും
ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിങ്/അബറ്റോയർ മാനേജ്മെന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം
അല്ലെങ്കിൽ വെറ്ററിനറി സയൻസിൽ ബിരുദം
ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിങ്/അബറ്റോയർ മാനേജ്മെന്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം
ശമ്പളം: പ്രതിമാസം 40,000 രൂപ സമാഹൃതം
പ്രായപരിധി: 35 വയസ്സിന് താഴെ (01.02.2026 അടിസ്ഥാനമാക്കി)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13 വൈകുന്നേരം അഞ്ച് മണി,
അപേക്ഷയുടെ ഹാർഡ് കോപ്പി വേണം സമർപ്പിക്കാൻ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
കവറിന് മുകളിൽ ‘ജൂനിയർ അക്കൗണ്ടന്റ് കം സ്റ്റോർ കീപ്പർ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.
കവറിന് മുകളിൽ ‘പ്ലാന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് എഴുതിയിരിക്കണം എന്നിങ്ങനെ അപേക്ഷാ കവറിന് മുകളിൽ ഏത് തസ്തികയ്ക്ക് ആണോ അപേക്ഷ സമർപ്പിക്കുന്നത് അതിന്റെ പേര് രേഖപ്പെടുത്തണം.
അപേക്ഷ ലഭിക്കേണ്ട വിലാസം
ചെയർമാൻ & മാനേജിങ് ഡയറക്ടർ,
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്,
TC 94/3171,
സെന്റ് ആൻസ് ചർച്ചിന് എതിർവശം,
പാളയം – എയർപോർട്ട് റോഡ്,
പള്ളിമുക്ക്,
പേട്ട,
തിരുവനന്തപുരം
പിൻ കോഡ്- 695024
ഒഴിവുകളുടെ എണ്ണം: ഓരോ തസ്തികയിലും നിലവിൽ ഓരോ ഒഴിവുകൾ
കൂടുതൽ വിവരങ്ങൾ ഫോൺ: 0471- 2448144
