ചങ്ങനാശ്ശേരി : പായിപ്പാട് പഞ്ചായത്തിലെ മാമ്പള്ളി- പി എച്ച് സി റോഡ് പുനർ നിർമ്മാണം പൂർത്തിയാക്കി.

ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. ദീർഘനാളുകളായി തകർന്ന റോഡ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7 ലക്ഷം രൂപ മുതൽ മുടക്കിയാണ് പുനർനിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്.
ദിവസേന ഏകദേശം 200 അധികം രോഗികൾ വന്ന് ചികിത്സ തേടുന്ന ആശുപത്രിയിലേയ്ക്കുള്ള റോഡാണിത്. ദീർഘനാളുകളായി റോഡ് തകർന്നു കിടന്നത് രോഗികൾക്കും ബന്ധുമിത്രാദികൾക്കും മറ്റു യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റോഡ് സഞ്ചാരയോഗ്യം ആയതുകൊണ്ട് കൂടി രോഗികൾക്കും മറ്റു യാത്രക്കാർക്കും ഏറെ സഹായകരമായിട്ടുണ്ട്.

യോഗത്തിൽ പായിപ്പാട് പഞ്ചായത്ത് പ്രസിഡൻറ് കെ ഡി മോഹനൻ, വാർഡ് മെമ്പർ എബി, ആശുപത്രി അധികൃതർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

