ചങ്ങാശേരി ആനന്ദാശ്രമം പബ്ളിക് ലൈബ്രറിയിലെ സാംസ്കാരിക വിഭാഗമായ സമം സാംസ്കാരിക സമിതിയുടെയും ചങ്ങനാശേരി അസംപ്ഷൻ ഓട്ടോണമസ് കോളജ് ചരിത്ര വിഭാഗത്തിന്റെയും സംയുക്ത സംഘാടനത്തിൽ
മലയാള സിനിമയിലെ പെൺമ
എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

2025 നവംബർ 26 ബുധനാഴ്ച 1.30 ന് അസംപ്ഷൻ കോളജിലെ പവ്വത്തിൽ ഹാളിൽ വച്ചാണ് സെമിനാർ.
തിയേറ്റർ ആർട്ടിസ്റ്റും എസ്.ബി.കോളജ് മലയാള വിഭാഗം റിസേർച്ച് സ്കോളറുമായ മീരാ കൃഷ്ണൻ വിഷയാവതരണം നടത്തും.
മോഡറേറ്റർ ഡോ. വി. കാമാക്ഷി.

ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലൂന സി, സിനിമ നാടക പ്രവർത്തകൻ റെജു പുലിക്കോടൻ,
സമം സാംസ്കാരികസമിതി കോർഡിനേറ്റർ കെ.കെ.രാജൻ എന്നിവർ പങ്കെടുക്കും.

