
പോര്‍ട്ട് സുഡാന്: സുഡാനില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 46 പേര് മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ സീനിയര്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. വടക്കുപടിഞ്ഞാറന്‍ നഗരമായ ഓംദുര്‍മാനിലെ സൈന്യത്തിന്റെ വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വിമാന താവളത്തിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അന്റോനോവ് വിമാനം തകര്‍ന്നുവീണത്.
ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നാണിത്. പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.