പിലിഭിത്ത്: ബലാത്സംഗ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച യുവതി മരിച്ചു. യു.പിയിലെ പിലിഭിത്തിലാണ് സംഭവം നടന്നത്. യുവതി ആരോപണം ഉന്നയിച്ച വ്യക്തിയിൽ നിന്ന് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പണം വാങ്ങി കേസ് അട്ടിമറിച്ചെന്നാരോപിച്ചാണ് യുവതി വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചാണ് യുവതി മരിച്ചത്. സംഭവത്തിൽ യുപി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണ വിധേയനായ എസ്എച്ച്ഒയെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130