ദില്ലി:നേപ്പാളിലെ അക്രമാസക്തമായ പ്രതിഷേധങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. 22 പേർ മരിക്കുകയും പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിക്ക് രാജി വയ്ക്കേണ്ടി വരികയും ചെയ്ത സംഭവങ്ങളിലാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം.

ഹിമാലയൻ രാഷ്ട്രത്തിന്റെ “സ്ഥിരത, സമാധാനം, ഐശ്വര്യം” എന്നിവ ഇന്ത്യക്ക് അതീവ പ്രാധാന്യമുള്ളതാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, അശാന്തിക്ക് ശേഷം സമാധാനം നിലനിർത്താൻ നേപ്പാളിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
“നേപ്പാളിലെ അക്രമങ്ങൾ വേദനാജനകമാണ്. നിരവധി യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ ദുഃഖിതനാണ്. നേപ്പാളിന്റെ സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ ഞങ്ങൾക്ക് അതീവ പ്രധാനമാണ്.

നേപ്പാളിലെ എല്ലാ സഹോദരീ സഹോദരന്മാരോടും സമാധാനം നിലനിർത്താൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി മോദി ‘എക്സിൽ’ കുറിച്ചു.

