മുതിര്ന്നനടനും സംവിധായകനും കമല്‍ഹാസന്റെ സഹോദരനുമായ ചാരുഹാസന് ആശുപത്രിയില്‍. മകളായ നടി സുഹാസിനിയാണ് വിവരം പങ്കുവെച്ചത്. ദീപാവലിയുടെ തലേന്ന് രാത്രി വീണതിനെതുടര്‍ന്നാണ് ചാരുഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

To advertise here, Contact Us
സര്‍ജറി വേണ്ടിവരുമെന്നാണ് സുഹാസിനി പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ ചാരുഹാസനൊപ്പം ആശുപത്രയില്‍ നില്ക്കുന്ന ചിത്രവും സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. “ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി. ഒരു സര്‍ജറിക്ക് തയ്യാറെടുക്കുകയാണ്”, സുഹാസിനി കുറിച്ചു.


