കൊച്ചി: കേരളപ്പിറവിയോടനുബന്ധിച്ച് കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് ഒത്തുകൂടി ചലച്ചിത്രതാരങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ സംഘടനാ ആസ്ഥാനത്തെത്തി. ‘അമ്മ’ തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഘടനയിൽനിന്ന് രാജിവെച്ച അതേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് ധർജൻ ബോൾഗാട്ടി പറഞ്ഞു. ‘സുരേഷ് ഗോപി ഇന്ന് ഇതേ കാര്യമാണ് പറഞ്ഞത്. പുതിയ തിരഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമാണ്. അങ്ങനെയുള്ളവർ രാഷ്ട്രീയത്തിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരാണ് സംഘടനാ തലപ്പത്ത് വരേണ്ടത്.’ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ധർമജൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
കഴിഞ്ഞ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന ജയൻ ചേർത്തല, വിനു മോഹൻ, ബാബു രാജ്, ടിനി ടോം തുടങ്ങിയവരും ഇന്ന് ആസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് നടന്നത് യോഗമല്ലെന്നും അംഗങ്ങളുടെ ഒത്തുചേരൽ മാത്രമാണെന്നും വിനു മോഹൻ പറഞ്ഞു. അനൂപ് മേനോൻ, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, ഷാജു ശ്രീധർ, ബീന ആന്റണി, കലാഭവൻ പ്രചോദ് തുടങ്ങിയവരും ഒത്തുചേരലിൽ പങ്കെടുത്തു.