അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് നടന് ബാല. പുതിയ വിവാഹം കഴിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിക്കാണ് ബാലയും ഭാര്യ കോകിലയും അമ്മയെ കാണാനെത്തിയത്. ഭാര്യക്കും തനിക്കും അമ്മ മധുരം നല്കുന്ന വീഡിയോ ബാല ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
സഹോദരി കവിത തന്റെ ഭാര്യക്ക് സമ്മാനം നല്‍കുന്നുവെന്ന അടിക്കുറിപ്പോടെ മറ്റൊരു വീഡിയോയും ബാല പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബര്‍ 23 ന് എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹം. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ കാരണം ബാലയുടെ അമ്മയ്ക്ക് കല്യാണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ചെന്നൈ സ്വദേശിയായ കോകില ബാലയുടെ ബന്ധു കൂടിയാണ്.
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ബാല അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ജീവിതത്തില്‍ ഒരു തുണവേണമെന്ന് തോന്നിയതിനാലാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് ബാല പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പോസ്റ്റിന് താഴെ നിരവധി നിരവധി പേര് ബാലയ്ക്കും ഭാര്യക്കും ആശംസ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തു. അതേസമയം ബാലയെ പരിഹസിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
ഗായിക അമൃത സുരേഷുമായുള്ള വിവാഹത്തില്‍ ബാലയ്ക്ക് അവന്തിക എന്നൊരു മകളുണ്ട്. എന്നാല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. ബാല വിവാഹമോചനത്തിനുശേഷം ഡോക്ടര്‍ എലിസബത്തിനെ വിവാഹം ചെയ്തു. ബാലയുടെ ഈ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. പക്ഷേ, കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഈ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല.