തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ പതിനെട്ടിന് ‘നയൻതാര: ബീയോണ്ട് ദ ഫെയറി ടേൽ’ എന്ന ഡോക്യു-ഫിലിം സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. മലയാളത്തിൽ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ചലച്ചിത്രയാത്ര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ആവേശകരമായ ജീവിതമാണ് ആരാധകർക്കായി നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്.
അധികമാർക്കും അറിയാത്ത, തീർത്തും സ്വകാര്യമായ നയൻതാരയുടെ വ്യക്തിജീവിതത്തെ നടിയുടെ ആരാധകർക്ക് മുന്നിൽ പിറന്നാൾ സമ്മാനമായി അവതരിപ്പിക്കുകയാണ് ഈ ഡോക്യു-ഫിലിം. സ്വപ്നതുല്യമായ തൻ്റെ ചലച്ചിത്രജീവിതം സമാനമായ ആഗ്രഹങ്ങൾക്കായി പരിശ്രമിക്കുന്നവർക്ക് ഊർജ്ജമാകാൻ അവർ സമർപ്പിക്കുന്നത്. സിനിമയിലെ താരമെന്നതിനപ്പുറം മകൾ, സഹോദരി, ജീവിതപങ്കാളി, മാതാവ്, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിതത്തിലെ റോളുകളും ഇതിലൂടെ പ്രേക്ഷകർക്ക് അടുത്തറിയാം. നവംബർ 18 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ മാത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130