ജെയിംസ് ബോണ്ടിനെ പോലൊരു കഥാപാത്രത്തെ ചെയ്യാന്‍ സ്വപ്നം കണ്ട തനിക്ക് ‘സിറ്റാഡെല്‍: ഹണി, ബണ്ണി’ യിലൂടെ ആ സ്വപ്നം ഏറെ കുറെ സാധ്യമായിരിക്കുകയാണെന്ന് നടി സാമന്ത റുത്ത് പ്രഭു. സാമന്ത പ്രധാന വേഷം ചെയ്യുന്ന ‘സിറ്റാഡല്‍: ഹണി ബണ്ണി’ എന്ന ആക്ഷന്‍ ടിവി സീരീസ് പുറത്തിറങ്ങാനിരിക്കെയാണ് നടിയുടെ പ്രതികരണം.
‘രസകരമായ ആക്ഷനും രഹസ്യാന്വേഷകനായും അഭിനയിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. ഏതൊരു അഭിനേതാവിന്റെയും സ്വപ്നങ്ങളിലൊന്നായിരിക്കും അത്. ആത്യന്തികമായി ചെയ്യാനാഗ്രഹിക്കുന്ന വേഷം ജെയിംസ് ബോണ്ട് ആണ്. അഭിനേതാക്കളെന്ന നിലയില്‍ ഞങ്ങള്‍ അതില്‍ വളരെ ആവേശമുണ്ട്. ആക്ഷന്‍ ചെയ്യുന്നത് വളരെ ആഹ്ലാദകരമാണ്.’- സാമന്ത പറഞ്ഞു.
ആലിയ ഭട്ട്, ദീപിക പദുകോണ്‍, അനുഷ്ക ഷെട്ടി എന്നിവരെ പോലെയുള്ള നടിമാരുടെ ആക്ഷന്‍ ചിത്രങ്ങള്‍ ഏറെ പ്രചോദനകരമാണെന്നും നടി പറഞ്ഞു.
റിച്ചാര്‍ഡ് മാഡ്ഡെന്‍, പ്രിയങ്ക ചോപ്ര ജോനാസ് എന്നിവര്‍ പ്രധാന വേഷം ചെയ്ത അമേരിക്കന്‍ സീരീസായ സിറ്റാഡെലിന്റെ അനുബന്ധ കഥയാണ് ‘സിറ്റാഡെല്‍: ഹണി ബണ്ണി’. രാജ് നിദിമോരു, കൃഷ്ണ ഡികെ എന്നിവരാണ് സംവിധായകര്‍. വരുണ്‍ ധവാന്, സാമന്ത എന്നിവര്‍ രഹസ്യാന്വേഷകരായ ബണ്ണി, ഹണി എന്നീ കഥാപാത്രങ്ങളായാണ് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
എനിക്കേറെ ആവേശമുള്ള, ഒരു പുതിയ വിഭാഗം കണ്ടെത്താനായതിനല് സന്തോഷമുണ്ട്. അത് ആക്ഷനാണ്. ആലിയ ഭട്ടിനെ പോലെ നിരവധി നടിമാര്‍ ആക്ഷന്‍ ചെയ്യുന്നു. ദീപികയും കത്രീനയും ആക്ഷന്‍ ചെയ്തിട്ടുണ്ട്, ദിഷ കിയാര ഇപ്പോള്‍ അത് ചെയ്യുന്നു, കങ്കണ എന്നിങ്ങനെ പല നടിമാരും ആക്ഷന്‍ ചെയ്യുന്നുണ്ട്. സ്ത്രീകള്‍ നിയന്ത്രണം ഏറ്റെടുക്കുന്നത് അതിശയകരമാണ്. പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞു.
യെ മായാ ചേസാവേ, ഈഗ, നീതാനെ എന്‍ പൊന്‍വസന്തം, മഹാനടി, സൂപ്പര്‍ ഡീലക്സ് പോലുള്ള തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സാമന്ത. രാജ് നിദിമോരുവും കൃഷ്ണ ഡികെയും തന്നെ സംവിധാനം ചെയ്ത ‘ഫാമിലി മാന്‍ 2’ എന്ന ഹിന്ദി സീരീസിലൂടെയാണ് സാമന്ത ബോളിവുഡിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.
സിറ്റാഡെല്‍: ഹണി ബണ്ണിയിലെ സഹതാരമായ വരുണ്‍ ധവാനൊപ്പം ഒരു കോമഡി ചിത്രം ചെയ്യാന്‍ താല്പര്യമുണ്ടെന്നും താമസിയാതെ ചെയ്യുമെന്നും സാമന്ത പറഞ്ഞു.
കെ കെ മേനോന്, സാഖിബ് സലീം, സിക്കന്ദര്‍ ഖേര്‍, തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന സിറ്റാഡെല്‍: ഹണി ബണ്ണി നവംബര്‍ ഏഴിന് പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.
In Short: Samantha Ruth Prabhu reveals her excitement for `Citadel: Honey, Bunny`, an action-packed series that fulfills her dream of playing a character like James Bond.