
മലപ്പുറത്ത് സിനിമ ചിത്രീകരണത്തിനിടെ പോലീസ് വേഷത്തില്‍ നിന്ന നടന് ഷൈന്‍ ടോം ചാക്കോയെ കണ്ട് ഭയന്ന യുവാവ് ബൈക്കില്‍ നിന്നു വീണു. പോലീസ് പട്രോളിങ് ആണെന്ന് തെറ്റിദ്ധരിച്ച് യുവാവ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് വീണ് അപകടം സംഭവിച്ചത്. ചെറിയ പരിക്കുകളുണ്ട്.

ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് എടപ്പാള്‍-പൊന്നാനി റോഡിലാണ് സംഭവം. സൂത്രക്കാരന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് നടന്നുകൊണ്ടിരുന്നത്. അപ്പോള്‍ അതുവഴി കടന്നുവരികയായിരുന്ന യുവാവ് പോലീസ് പട്രോളിങ്ങാണെന്നു കരുതി പൊടുന്നനെ ബ്രേക്കിട്ടു. മഴയായതിനാല്‍ റോഡില്‍ നനവുണ്ടായിരുന്നു. അതേ വാഹനത്തില്‍ തന്നെ ഷൈന്‍ ടോം യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. യുവാവിനൊപ്പം സെല്‍ഫിയുമെടുത്താണ് ഷൈന്‍ മടങ്ങിയത്.