മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ച് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. പെണ്‍കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന്റെ പേര്.
ദുവ പദുകോണ്‍ സിങ്. ദുവ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് അവള്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു. – ഇന്‍സ്റ്റഗ്രാമില്‍ താരദമ്പതികള്‍ കുറിച്ചു. നേരത്തേ മാതൃത്വം ആഘോഷിക്കുന്ന ദീപികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ശ്രദ്ധ നേടിയിരുന്നു.ഒരു കൊച്ചു പെണ്‍കുട്ടി വാതില്‍ക്കലേക്ക് ഓടിയെത്തി കാത്തുനില്ക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഗര്‍ഭകാലത്ത് ദീപിക ക്രൂരമായി സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഗര്‍ഭം അഭിനയിക്കുകയാണെന്നും ദീപിക വാടക ഗര്‍ഭത്തിന് ഒരുങ്ങുകയാണെന്നും പലരും കമന്റ് ചെയ്തു. എന്നാല്‍ പ്രസവത്തിന് മുന്‍പ് തന്റെ ഗര്ഭധാരണഫോട്ടോ ഷൂട്ടിലൂടെയാണ് ദീപിക ഇതിന് മറുപടി നല്‍കിയത്.
ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.