മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ജന്മദിനമാണ് ഇന്ന്. 48-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്. ജന്മദിനത്തില് ചാക്കോച്ചന് ആശംസകളറിയിച്ച് നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെച്ചിട്ടുണ്ട്. അത്തരത്തില്‍ രസകരമായ ഒരു ജന്മദിനാശംസ പങ്കുവെച്ചിരിക്കുകയാണ് നടന് രമേഷ് പിഷാരടി.

കരിയര്‍ കാല് നൂറ്റാണ്ട് പിന്നിട്ടപ്പോഴും എത്രയോ സൂപ്പര്‍ ഹിറ്റുകളില്‍ നായകനായപ്പോഴും സിനിമാക്കാരന് എന്ന തലക്കെട്ടിനു കീഴെ വരുന്ന ദുസ്വാതന്ത്ര്യങ്ങളൊന്നിലും കണ്ടിട്ടില്ലാത്ത കലാകാരന്.മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ? എന്നാണ് പിഷാരടിയുടെ രസകരമായ കുറിപ്പ്. ഹാപ്പി ബര്‍ത്ത്ഡേ സ്നേഹിതന്, ദോസ്ത്, ഭയ്യാ ഭയ്യാ, ജൂനിയര്‍ സീനിയര്‍ എന്ന കുറിപ്പിനൊപ്പം ചാക്കോച്ചനെ കത്തികാണിച്ച് ‘ഭീഷണിപ്പെടുത്തുന്ന’ മറ്റൊരു ചിത്രവും പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
