ചെന്നൈയില്‍ പ്രളയബാധിതരായ 300 കുടുംബങ്ങള്‍ക്ക് സഹായം നല്കി തമിഴക വെട്രി കഴകം അധ്യക്ഷനായ നടന് വിജയ്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ സഹായം കൈമാറിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈയിലും പരിസര പ്രദേശത്തും കനത്ത മഴയാണ് പെയ്തത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഇന്നലെ രാത്രി 11 മണിയോടെ പുതുച്ചേരിക്ക് സമീപം വടക്കുകിഴക്ക് പുദുവായ് തീരം കടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.