സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ അഭിനേതാക്കളെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
“മികച്ച നടനുള്ള പുരസ്കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങൾ.

മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ മഞ്ഞുമ്മൽ ബോയ്സിന് ഒരു വലിയ കൈയ്യടി. ഈ വർഷത്തെ മികച്ച പ്രകടനത്തിന് ആസിഫ് അലി, ടോവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരെയും അഭിനന്ദിക്കുന്നു,” മോഹൻലാൽ കുറിച്ചു.

