പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രങ്ങളുമായി കരിയറിന്റെ പീക്കില്‍ നില്ക്കുമ്പോള് വിക്രാന്ത് മാസി അഭിനയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ, ഇപ്പോഴിതാ വിഷയത്തിൽ വ്യക്ത വരുത്തിയിരിക്കുകയാണ് നടൻ. ഒരു വലിയ ഇടവേള എടുക്കുന്നു എന്നു മാത്രമാണ് ഉദ്ദേശിച്ചത്. തന്റെ വാക്കുകൾ ആളുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും നടൻ വ്യക്തമാക്കി.
‘എനിക്ക് കുറച്ച് സമയം ഇടവേളയെടുക്കണം. ക്രാഫ്റ്റ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഏകതാനത അനുഭവിക്കുന്നു. നേരത്തെ ഇട്ട പോസ്റ്റ് ഞാന്‍ അഭിനയം വിടുന്നു, വിരമിക്കുന്നു എന്ന തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. എന്റെ ശ്രദ്ധ ഇനി കുറച്ചുകാലം കുടുംബത്തിനും ആരോഗ്യത്തിനും വേണ്ടി മാറ്റി വെക്കണമെന്ന് കരുതുന്നു. മികച്ച ഒരു സമയം നോക്കി മടങ്ങിവരുന്നതായിരിക്കും’, വിക്രാന്ത് ന്യൂസ് 18നോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് വിക്രാന്ത് മാസി താൻ അഭിനയത്തിൽ നിന്ന് വിരമിക്കുകയാണെന്ന സൂചനകളോടെ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടത്. ”അസാധാരണമായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. പക്ഷേ, മുന്നോട്ട് നോക്കുമ്പോള്‍ ഒരു ഭര്‍ത്താവ്, പിതാവ്, മകന് എന്ന നിലയില്‍ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കൂടാതെ ഒരു അഭിനേതാവ് എന്ന നിലയിലും. 2025-ല്‍ നമ്മള് പരസ്പരം അവസാനമായി കാണും. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓര്‍മകളുമുണ്ട്. ഒരിക്കല്‍ക്കൂടി നന്ദി”- വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന് എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ധരം വീര്‍, ബാലികാവധു, ബാബ ഐസോ വര് ധൂണ്ടോ, ഖുബൂല്‍ ഹേ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. ബാലികാ വധുവില്‍ ശ്യാം സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മാസി വലിയ പ്രേക്ഷകപ്രശംസ നേടി.
2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മിര്‍സാപുര്‍ പരമ്പരയിലെ പ്രകടനം കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു. മലയാളചിത്രം ഫോറന്‍സികിന്റെ റീ മേക്കില്‍ അഭിനയിച്ചു.പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ട്വല്‍ത് ഫെയ്ല്, സെക്ടര്‍ 36, സബര്‍മതി എക്സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു.