ബ്ലസി – പൃഥിരാജ് ചിത്രം ആടുജീവിതം തൊണ്ണൂറ്റി ഏഴാമത് ഓസ്കര് അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയിലേക്ക്. അവാര്‍ഡ് നിര്‍ണയത്തിനായുള്ള പ്രൈമറി റൗണ്ടിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നതെന്ന് സംവിധായകന് ബ്ലസി പറഞ്ഞു.
സാധാരണയായി വിദേശസിനിമ വിഭാഗത്തിലാണ് ഏഷ്യയില്‍ നിന്നടക്കമുള്ള സിനിമകള്‍ പരിഗണിക്കാറ്. മികച്ച ചിത്രം എന്ന ജനറല്‍ എന്ട്രിയിലേക്കാണ് ആടുജീവിതം പരിഗണിക്കപ്പെട്ടിരിക്കുന്നത്. വോട്ടിങ്ങിലൂടെയാണ് പ്രാഥമിക ഘട്ടം നിര്‍ണയിക്കപ്പെടുക. ജനുവരി എട്ടാം തിയതി മുതല്‍ പന്ത്രണ്ടുവരെയാണ് വോട്ടിങ് സമയം. വോട്ടിങ് ശതമാനമാണ് മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള എന്‍ട്രി നിര്‍ണയിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ജൂഡ് ആന്റണിയുടെ 2018 എന്ന ചിത്രവും നേരത്തേ മലയാളത്തില്‍ നിന്നും ഓസ്കാര്‍ പ്രാഥമിക എന്‍ട്രിയില്‍ ഇടംപിടിച്ചിരുന്നു.