
ഓൾ കേരള കലാഭവൻ മണി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷനിന്റെ ഭാഗമായി കലാഭവൻ മണിയുടെ 9-ാം ചരമാവാർഷികത്തോട് അനുബന്ധിച്ച് പനവിള ജംഗ്ഷനിൽ ഉള്ള കലാഭവൻ മണിയുടെ സ്തുപത്തിൽ പുഷ്പാർച്ചന നടത്തി. നിരാലംബർ ആയവർക്ക് കിറ്റ് വിതരണം ചെയ്തു.

ദേശീയ കരാട്ടെ പരിശീലകൻ സെൻസെയ് എം.ഗിരീഷിന് സ്നേഹാദരവ് നൽക്കുകയും ചെയ്തു. പ്രസിഡന്റ് വാഴവിള കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യാതിഥി പ്രശസ്ത സിനിമ നടൻ ജോബി, വീശിഷ്ഠ അതിഥികളായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. കെ. വിജയകുമാർ, ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി ശ്രീ. സന്ദീപ് തമ്പാനൂർ, ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ജനറൽ സെക്രട്ടറി എം. ആർ. മനോജ്,
എ കെ ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. വി. സതീഷ് കുമാർ, സിപിഎം ബ്രാഞ്ച് സെക്രട്ടറികളായ ശ്രീ. സലീം ശ്രീ.അനി, കോൺഗ്രസ് ബ്ലോക്ക് ജ
നറൽ സെക്രട്ടറി റ്റി. രവീന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ.സജീവ്. ബി. റ്റി. ഭാരവാഹികളായ കണ്ണൻ കോവളം, ലത തിരുവല്ലം, മീനാക്ഷി അമ്മിണി, ബാലു വലിയശാല, സജീവ്, മനോജ് എന്നിവർ പങ്കെടുത്തു.
