വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധയോടെ വേണം വോട്ടു ചെയ്യാനെന്ന് റാപ്പർ വേടന്. കോഴിക്കോട് നടന്ന സംഗീത പരിപാടിയില്‍ വച്ച് വേടന് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാര്‍ സൈഡ്. ജനാധിപത്യം ഇന്ത്യയില്‍ നിലനില്ക്കാന് കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണെന്നും വേടന് പറയുന്നു.

വേടനൊപ്പം ഗായകന് ഹനാന് ഷായും പങ്കെടുത്ത പരിപാടിയില്‍ നിന്നുള്ളതാണ് വിഡിയോ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാര്‍ മേഖലയെന്നും വേടന് പറയുന്നു.
‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാര്‍ ഭാഗം. ജനാധിപത്യം ഇന്ത്യയില്‍ നിലനില്ക്കാന് കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇല്ലെങ്കില്‍ ഇവന്മാര് എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ. അതിവിടെ കസേരയിട്ടിരിക്കുന്നവര്‍ക്കും കാണാന്‍ വേണ്ടി രണ്ടുകാലില്‍ മണിക്കൂറുകളായി നില്‍ക്കുന്നവര്‍ക്കും മനസിലാവേണ്ട കാര്യമാണ്.” വേടന് പറയുന്നു.

‘ഇന്ത്യയില്‍ സ്വതന്ത്രമായി ഇങ്ങനൊരു സ്ഥലത്തു നമുക്ക് കൂടാന്‍ കഴിയുന്നത്, വിപ്ലവപ്പാട്ടുകള്‍ പാടാന്‍ പറ്റുന്നത്, സഹമനുഷ്യരെ സ്നേഹിക്കാനും സഹായിക്കാനും പറ്റുന്നത് ഇവിടെ ന്യൂനപക്ഷജനങ്ങള്‍ ശക്തമായി നില്ക്കുന്നതു കൊണ്ടു മാത്രമാണ്. മൂന്നുനാല് മാസത്തില്‍ ഇലക്ഷന് വരികയാണ്. നോക്കിവോട്ടുചെയ്യുക” എന്നും വേടന് പറയുന്നു.

