തിരുവനന്തപുരം: തുഞ്ചന്‍ സ്മാരക സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും എഴുത്തച്ഛന് നാഷണല്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയും കിളിപ്പാട്ട് മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്ന ടി.ജി.ഹരികുമാറിന്റെ സ്മൃതിദിനാചരണവും അവാര്‍ഡ് വിതരണവും ശനിയാഴ്ച നടക്കും. കാലത്ത് 9.30ന് തിരുവനന്തപുരം മണക്കാട് തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന് രവി മേനോന് മന്ത്രി ശിവന്‍കുട്ടി അവാര്‍ഡ് സമര്‍പ്പിക്കും. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ സംബന്ധിക്കും. ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എം.ആര്. തമ്പാന്, തുടങ്ങിയവര്‍ സംസാരിക്കും.

