‘പ്രൈവറ്റ്’ സിനിമയിലെ ചില ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് സെൻസര്‍ ബോര്‍ഡ്. ഒൻപത് തിരുത്തലുകൾ വരുത്തിയ ശേഷമാണ് സെൻസർ ബോര്‍ഡ് സർട്ടിഫിക്കറ്റ് നൽകിയത്.

പൗരത്വ ബിൽ എന്ന് പറയുന്ന ഭാഗം ഒഴിവാക്കണം, രാമരാജ്യം – ബിഹാർ എന്നീ വാക്കുകൾ പാടില്ല, ഹിന്ദി സംസാരിക്കുന്ന ആളുകൾ എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണം, ഗൗരി ലങ്കേഷിന് ആദരം അർപ്പിച്ചുള്ള എൻ്റ് ടൈറ്റിൽ മാറ്റണം, എന്നതാണ് സെൻസര്‍ ചെയ്തത്. പിന്നാലെ ചിത്രത്തില്‍ നിന്ന് പൗരത്വ ബിൽ എന്ന് പറയുന്ന ഭാഗം ഒഴിവാക്കി. കൂടാതെ ബീഹാർ, രാമരാജ്യം എന്ന വാക്കുകളും വെട്ടി.
പിന്നാലെ നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്ത പ്രൈവറ്റ് റിലീസ് ചെയ്തത് ഒൻപത് മാറ്റങ്ങളോടെയാണ്. തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ചിത്രത്തില്‍ നിന്നുള്ള രംഗങ്ങള്‍ വെട്ടി മാറ്റിയത്.

നേരത്തെ ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാല് എന്ന സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റണമെന്ന് സെൻസര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ബീഫ് കഴിക്കുന്ന രംഗം, ധ്വജപ്രമാണം, തുടങ്ങിയതാണ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ ചിത്രത്തിൻ്റെ അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്

