മധുര: ശ്രീവില്ലിപുത്തുര്‍ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയ സംഗീതജ്ഞന് ഇളയരാജയെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞു. പ്രാദേശിക പുരോഹിതര്‍ക്കല്ലാതെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങുകയായിരുന്നു. സംഭവം വിവാദമായതോടെ ശ്രീകോവിലിന് പുറത്തുവെച്ച് ഇളയരാജയെ പൂജാരിമാര്‍ ആദരിക്കുകയും ചെയ്തു.
ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് അറിയാതെയാണ് അദ്ദേഹം അകത്തു കടന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇക്കാര്യം ഇളയാരാജയെ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങിയെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ജാതിവിവേചനത്തിന്റെ പേരിലാണ് തടഞ്ഞതെന്നതടക്കമുള്ള വിമര്‍ശനം ഉയര്‍ന്നതോടെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.