.m
1994ൽ രൂപംകൊണ്ട മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. ആ സംഘടനയ്ക്കുള്ളിൽ നടക്കുന്ന വിഷയങ്ങളും അത് ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങനെ എത്തി എന്നുള്ള കാര്യങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. കേട്ടതും കണ്ടതും എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
‘ഒരു സംഘടന നല്ല രീതിയിൽ നിലനിൽക്കണമെങ്കിൽ, കെട്ടുറപ്പുള്ളതാകണമെങ്കിൽ അടിസ്ഥാനപരമായി വേണ്ടത് അതിന്റെ നേതൃസ്ഥാനത്തുള്ളവർ നീതിബോധമുള്ളവരും നിർഭയരും നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം. ആ ആളുകളുടെ പ്രവൃത്തിയിൽ ധാർമികതയും ഉണ്ടായിരിക്കണം. അത്തരത്തിലുള്ള ആളുകളാണ് ഇനി വരേണ്ടത്. അങ്ങനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിർഭാഗ്യമെന്ന് പറയട്ടേ, ഈ പറഞ്ഞ ഗുണങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലർ സംഘടനയുടെ തലപ്പത്ത് കയറിക്കൂടിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിനുള്ള പ്രധാന കാരണം. സിനിമാക്കാരുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസവും അതുതന്നെയാണ്.
അഞ്ഞൂറോളം പേരുള്ള സംഘടനയിൽ പത്തോ പതിനഞ്ചോ പേർ പ്രശ്നം സൃഷ്ടിച്ചാൽ അവരെ നിർദാക്ഷിണ്യം ഒഴിവാക്കിക്കൊണ്ട് സംഘടനയെ നയിക്കാൻ തക്കവണ്ണം പ്രാപ്തരായവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അമ്മയ്ക്ക് ഇപ്പോൾ മുഖത്തേറ്റ കളങ്കം കുറച്ചെങ്കിലും തുടച്ചുമാറ്റാമായിരുന്നു.’- അദ്ദേഹം പറഞ്ഞു.
Vazhcha Yugam Whatsapp Group ചേരാൻ
Vazhcha Yugam Whatsapp Telegram Group ചേരാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
‘ഇടവേള എന്ന ചിത്രത്തിൽ ഞാനും ഡബ്ബിംഗ് ആർട്ടിസ്റ്റായി ഉണ്ടായിരുന്നു. അതിൽ പ്രധാന വേഷം ചെയ്ത പയ്യനായിരുന്നു ബാബു. ഇടവേള എന്ന സിനിമ ഹിറ്റായില്ലെങ്കിലും, മറ്റ് വലിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധനേടിയില്ലെങ്കിലും ഇന്നസെന്റുമായുള്ള ബന്ധം ആ പയ്യനെ അമ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ വരെ എത്തിച്ചു.
പിന്നീട് സംഘടനയിൽ ഇടവേള ബാബുവിന്റെ ഒരു പൂന്ത് വിളയാട്ടമായിരുന്നു. ഗണേഷ് കുമാർ സിനിമാമന്ത്രിയായിരിക്കുമ്പോൾ ഇടവേള ബാബുവിനെ കെഎസ്എഫ്ഡിസി വൈസ് ചെയർമാനായി നിയമിച്ചു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം. അവിടെ തീയേറ്റർ ചാർട്ടിംഗ് ആയിരുന്നു ബാബുവിന്റെ പ്രധാന തൊഴിൽ.
കെഎസ്എഫ്ഡിസിക്ക് പത്ത് പതിമൂന്ന് തീയേറ്ററുകളുണ്ട്. നല്ല കളക്ഷൻ കിട്ടുന്ന തീയേറ്ററിൽ സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ബാബുവിന്റെ അനുവാദം വേണം. തീയേറ്റർ ഉടമയായ ലിബർട്ടി ബഷീർ ഒരിക്കൽ പറയുകയുണ്ടായി, ആ തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കണമെങ്കിൽ ബാബുവിന് കൈക്കൂലി കൊടുത്തേ പറ്റുമെന്ന്. തനിക്ക് പറ്റിയ അബദ്ധമാണ് ബാബുവിന് പോസ്റ്റ് കൊടുത്തതെന്ന് ഗണേഷ് കുമാറും പറയുകയുണ്ടായി. പാല് കൊടുത്ത കൈക്ക് തന്നെ ബാബു കൊത്തിയെന്ന് ഗണേഷിന്റെ പ്രസ്താവനയും വന്നു.’- അദ്ദേഹം വ്യക്തമാക്കി.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് താൻ അമ്മസംഘടനയിൽ മെമ്പർഷിപ്പിനായുള്ള അപേക്ഷ പൂരിപ്പിച്ച് ഇടവേള ബാബുവിന് കൊടുത്തെങ്കിലും, മെമ്പർഷിപ്പ് കിട്ടിയില്ല. എന്നാൽ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ച ദുബായിലെ വലിയ ബിസിനസുകാരന് മെമ്പർഷിപ്പ് കൊടുത്തെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരുപാട് വേഷങ്ങളിൽ അഭിനയിച്ച പലരും അപേക്ഷയും നൽകി കാത്തിരിപ്പുണ്ട്. ഇത്തരത്തിൽ നിരവധി പേർ ക്രിക്കറ്റ് ടീമിലും കയറിപ്പറ്റി. ബാബുവിന്റെ ഇത്തരം അധാർമിക പ്രവൃത്തിക്കെതിരെ ആരും ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മെമ്പർഷിപ്പ് കൊടുക്കാം. മറ്റ് ചില സഹകരണങ്ങൾ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർവതി തിരുവോത്തിനെപ്പോലുള്ള ധീരവനിതകളെ സംഘടനയുടെ മുൻനിരയിൽ കൊണ്ടുവരണമെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.