കൊച്ചി: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറിയായി സോണി തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് സജി നന്ത്യാട്ടും സെക്രട്ടറി സ്ഥാനത്തേക്ക് സാന്ദ്രാ തോമസും നല്കിയ പത്രികകള്‍ സ്വീകരിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ മത്സരിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
47 അംഗ ഭരണസമിതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് ചേംബറില്‍ നടക്കുന്നത്. ചൊവ്വാഴ്ചയും സൂക്ഷ്മ പരിശോധനതുടരും.

അനില്‍ തോമസാണ് സജി നന്ത്യാട്ടിന്റെ എതിരാളി. ശശി അയ്യഞ്ചിറയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. ഓഗസ്റ്റ് 27-നാണ് വോട്ടെടുപ്പ്.

