ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘വിടുതലൈ 2’. വെട്രിമാരന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ഇളയരാജ എഴുതി, സംഗീതം നല്കി ആലപിച്ച ‘ദിനം ദിനമും’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഇളയരാജയോടൊപ്പം അനന്യ ഭട്ടും ചേര്‍ന്നാണ് ‘ദിനം ദിനമും’ പാടിയത്. വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ പാട്ടില്‍ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാര്‍ട്ട് രണ്ട്, ഡിസംബര്‍ 20-ന് തിയേറ്ററുകളിലെത്തും. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്, രാജീവ് മേനോന്, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
ആര്.എസ്. ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം. വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ് കേരളത്തില്‍ ചിത്രം വിതരണംചെയ്യുന്നത്. ഡിഒപി: ആര്. വേല്‍രാജ്, കലാസംവിധാനം: ജാക്കി, എഡിറ്റര്‍: രാമര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഉത്തര മേനോന്, സ്റ്റണ്ട്സ്: പീറ്റര്‍ ഹെയ്ന് & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍: ടി. ഉദയകുമാര്‍, വിഎഫ്എക്സ്: ആര്. ഹരിഹരസുദന്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.