തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിസന്ധി തുടരുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ആറ് സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. ഓള് ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ളെയിംസ്, ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, എ പോയന്റ് എന്നീ സിനിമകളുടെ പ്രദര്‍ശനമാണ് വിലക്കിയിരിക്കുന്നത്.

ഈ സിനിമകള്‍ പ്രദര്ശപ്പിക്കരുതെന്ന് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി.
ഈ ആറ് സിനിമകള്‍ക്ക് സെന്‍സര്‍ ഇളവ് നല്കാന് സാധിക്കില്ലെന്ന മന്ത്രാലയത്തിന്റെ അറിയിപ്പ് ചീഫ് സെക്രട്ടറി ചലച്ചിത്ര അക്കാദമിയ്ക്ക് കൈമാറി. നേരത്തെ മുന്‍ നിശ്ചയിച്ചതു പോലെ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അക്കാദമിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തെ അനുമതി ലഭിക്കാതിരുന്ന ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, എ പോയന്റ് എന്നീ സിനിമകള്‍ ഇന്നലെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ ചീഫ് സെക്രട്ടറിയ്ക്ക് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ അന്തിമ അറിയിപ്പ് ലഭിക്കുകയായിരുന്നു.

