അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന് ഒരുക്കുന്ന സിനിമ മമ്മൂട്ടി കമ്പനി തന്നെ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി അനന്തരം, വിധേയന്, മതിലുകള്‍ എന്നീ സിനിമകളൊരുക്കിയത് അടൂരായിരുന്നു.
മമ്മൂട്ടിയുടെ കരിയറിലെ ഐക്കോണിക് കഥാപാത്രങ്ങളാണ് അടൂര്‍ സിനിമകളിലേത്. അതുകൊണ്ടു തന്നെ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുമ്പോള്‍ സിനിമാ ലോകം പ്രതീക്ഷയിലാണ്.

അതേസമയം തകഴിയുടെ രണ്ടിടങ്ങഴിയാണ് അടൂര്‍ മമ്മൂട്ടിയെ വച്ച് സിനിമയാക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

