കൊച്ചി വിട്ടുവെങ്കിലും താന്‍ ഇവിടെത്തന്നെയുണ്ടെന്ന സൂചനനല്‍കി നടന് ബാല. താന്‍ കൊച്ചി വിട്ടെങ്കിലും അവരുടെ ഹൃദയത്തില്‍ എന്നുമുണ്ടെന്ന് നടന് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. പുതിയ വീടിന്റേതെന്ന് കരുതുന്ന വീഡിയോയും നടന് പങ്കുവെച്ചു.
ബാലയും ഭാര്യയുംകൂടി വിളക്ക് കത്തിച്ച് വീടിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോ. വീടിരിക്കുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വൈക്കത്താണെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഞാന്‍ നിങ്ങളുടെ ബിഗ് ബി ബാലയായി രണ്ട് മാസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നും നടന് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താന്‍ കൊച്ചിവിടുകയാണെന്ന് പറഞ്ഞ് ബാല രംഗത്തെത്തിയത്. ബാല പങ്കുവെച്ച വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് വരുന്നത്.