നടൻ ബെെജു സന്തോഷ് പങ്കുവെച്ച റീൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യമാണ് ബെെജു പങ്കുവെച്ചത്. റീലിലെ താരത്തിൻ്റെ സംഭാഷണമാണ് വീഡിയോ ഹിറ്റാക്കിയിരിക്കുന്നത്.

‘കഴിഞ്ഞ ഞായറാഴ്ച്ച ശരിക്കുമുള്ള പോലീസ് ജീപ്പില്‍ കയറി, ഈ ഞായറാഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജീപ്പിലാണ്. മനുഷ്യന്റ ഓരോരോ യോഗം. എന്തു ചെയ്യാന്‍ പറ്റും’, ബെെജു പറഞ്ഞു. നിരവധിയാളുകളാണ് റീലിന് കമെൻ്റുമായി എത്തുന്നത്. ‘ഇടിനാശം വെള്ളപ്പൊക്കം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണിത്.
കഴിഞ്ഞ ആഴ്ച സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച സംഭവത്തിൽ ബന്ധപ്പെട്ട് ബൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടൻ്റെ റീൽ.

Also Read

മദ്യപിച്ചുണ്ടാക്കിയ അപകടം: പരസ്യമായി മാപ്പുചോദിച്ച് …
വണ്ടി ചിലപ്പോൾ തട്ടും, പേടിക്കില്ല, വേറെ …
‘ക്ഷമ ചോദിക്കുന്നു, എനിക്ക് കൊമ്പൊന്നുമില്ല’, …
വാഹനാപകടത്തില്‍ വിശദീകരണവുമായി നടൻ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ടയര്‍ പൊട്ടിയതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും മദ്യപിച്ചിരുന്നില്ലെന്നും ബൈജു പറഞ്ഞിരുന്നു. തനിക്ക് കൊമ്പൊന്നുമില്ലെന്നും നിയമം അനുസരിക്കാന്‍ എല്ലാവരെയുംപോലെ താനും ബാധ്യസ്ഥനാണെന്നും നടൻ കൂട്ടിച്ചേർത്തു.
