അന്തരിച്ച പ്രമുഖ നടന് മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായര്‍. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും സീമ ഫെയ്സ്ബുക്കില്‍ കുറിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്റെ അന്ത്യം. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
സീമ ജി. നായരുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
ആദരാഞ്ജലികള്‍. ഏറ്റവും പ്രിയപ്പെട്ട മേഘനാഥന് വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാര്‍ത്ത കേട്ടാണ് ഉറക്കമുണര്‍ന്നത്. വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്നലെ ലൊക്കേഷനില്‍നിന്ന് വരുമ്പോള്‍ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘന്റെ കാര്യം സംസാരിച്ചിരുന്നു. മേഘന്റെ കൂടെ വര്‍ക്ക് ചെയ്തകാര്യവും മറ്റും… അത്രക്കും പാവമായിരുന്നു. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യന്. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല. ഇന്നിപ്പോള്‍ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂര്‍ അല്ലെ ഷൂട്ട്, അവിടെ അടുത്താണ് വീടെന്ന്. എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി. കാന്‍സര്‍ ആണെന്ന് അറിഞിരുന്നു. അത് സ്ഥിരീകരിക്കാന്‍ അങ്ങോട്ടൊന്നു വിളിക്കാന്‍ മടിയായിരുന്നു. കുറച്ചു നാള്‍ക്കു മുന്നേ എന്നെ വിളിച്ചിരുന്നു. ഏതോ അത്യാവശ്യമായി നിന്നപ്പോള്‍ ആണ് ആ വിളി വന്നത്. ശരിക്കൊന്നു സംസാരിക്കാന്‍ പറ്റിയില്ല. ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ. ഈശ്വര എന്താണ് എഴുതേണ്ടത്. എന്താണ് പറയേണ്ടത്.