കഴിഡ്ഢ ദിവസമാണ് നടിയുടെ പരാതിയിൽ സീരിയൽ , സിനിമാ നടൻമാരായ ബിജു സോപാനത്തിനും എസ്.പി. ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ നടൻമാർക്കെതിരെ പരാതി നൽകിയത് നടി ഗൗരി ഉണ്ണിമായ ആണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇപ്പോഴിതാ നടൻമാർക്കെതിരെ പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഗൗരി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് വ്യാജപ്രചാരണങ്ങൾ തള്ളിക്കൊണ്ട് നടി രംഗത്തെത്തിയത്.
കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഗൗരി പറയുന്നു. ഒരു യാത്ര പോയതുകൊണ്ടാണ് സീരിയലിന്റെ കുറച്ച് എപ്പിസോഡുകളിൽ കാണാതിരുന്നത്. യാത്ര കഴിഞ്ഞ് വന്നതിന് ശേഷം സീരിയലിൽ റീജോയിൻ ചെയ്തു. ഇനി പുറത്തിറങ്ങാനുള്ള എപ്പിസോഡുകളിൽ താനുണ്ടെന്നും ഗൗരി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഗൗരിയുടെ വാക്കുകൾ
ഈ വിഡിയോ ചെയ്യാൻ കാരണമുണ്ട്. ഇന്നലെ ഒരു വാർത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കുറെ പേർ എന്നെ വിളിച്ചു. പലയിടത്തും എനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയണം. എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. പലരും എന്നോടും ചോദിക്കുന്നുണ്ട്, എന്താണ് ഞാൻ എപ്പിസോഡിൽ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ. അതിന് കാരണം മറ്റൊന്നുമല്ല. ഞാനൊരു ട്രിപ് പോയിരിക്കുകയായിരുന്നു. സിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ. വന്ന ഉടനെ ഞാൻ സീരിയലിൽ റിജോയിൻ ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗവുമാണ്. അവർ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാനുണ്ടാകും. അതാണ് സംഭവം. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പരത്തരുത് എന്ന് ഞാൻ അഭ്യർഥിക്കുകയാണ്. – ഗൗരി പറഞ്ഞു.