കൊച്ചി: ‘ടർക്കിഷ് തർക്കം’ എന്ന സിനിമ തിയേറ്ററുകളിൽനിന്ന് പിൻവലിച്ചു. മതനിന്ദ നടത്തിയെന്ന ആരോപണത്തത്തുടർന്ന് ചില കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുയർന്നതോടെയാണ് ചിത്രം പിൻവലിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
തെറ്റിദ്ധാരണയുടെ പുറത്താണ് പ്രതിഷേധമെന്ന് സംവിധായകൻ നവാസ് സുലൈമാൻ, നിർമാതാവ് നാദിർ ഖാലിദ്, നടി ആമിന നജീം എന്നിവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഇത് ബോധ്യപ്പെടുത്താൻ മാധ്യമപ്രവർത്തകർക്കായി ചിത്രം പ്രദർശിപ്പിക്കും. ഒരു സമുദായത്തിലെ ചിലർക്ക് എതിർപ്പുള്ള ഭാഗങ്ങൾ പുനഃപരിശോധിക്കും. പ്രശ്നങ്ങൾ പരിഹരിച്ചശേഷം വീണ്ടും തിയേറ്ററുകളിലെത്തും. സണ്ണി വെയിൻ, ലുക്മാൻ, ഹരിശ്രീ അശോകൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. 22-നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.